പീച്ചി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് മയിലാട്ടും പാറയിൽ തകർച്ചയിലായ വീട് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബാലകൃഷ്ണൻ എന്നിവർ സന്ദർശിച്ചു. പുളിങ്കുന്നേൽ ക്ലിൻസന്റെ വീടിന്റെ തറയോടു ചേർന്നുള്ള കൽക്കെട്ട് ഇന്ന് പുലർച്ചയോടെയാണ് ഇടിഞ്ഞത്. വീടിന്റെ തറയ്ക്കും സാരമായ വിള്ളലുള്ളതിനാൽ വീട് തകർച്ചാ ഭീഷണിയിലാണ്. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, ലോക്കൽ കമ്മറ്റിയംഗം പി.വി. ഗംഗാധരൻ, ഡിവൈഎഫ്‌ഐ പീച്ചീ മേഖലാ പ്രസിഡന്റ് കെ.ടി ജിതിൻ, മയിലാട്ടുംപാറ യൂണിറ്റ് ജോ സെക്രട്ടറി ജിബി ജോൺ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

0 Comments