പട്ടിക്കാട്. ജൂലൈ ഒന്നിന് ഡോക്ടേഴ്‌സ് ദിനത്തിൽ പീച്ചി വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ ആയുർവേദ ഡോക്ടർ സന്ധ്യയെ ആദരിച്ചു. പട്ടിക്കാട് നച്ചുറൽ ആയുവേദ ഹെൽത്ത് സെന്ററിലെ ചികിത്സകയാണ് ഡോക്ടർ സന്ധ്യ. പീച്ചി വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ് ഷാജി മാത്യു ഡോക്ടറെ പൊന്നാടയണിയിക്കുകയും പ്രശസ്തി പത്രം സമ്മാനിക്കുകയും ചെയ്തു. ക്ലബ്ബ് സെക്രട്ടറി വിനോദ് എം സി, ജോബി പറപ്പുള്ളി, റോയ് കാക്കശേരി എന്നിവരും പങ്കെടുത്തു.


0 Comments