പട്ടിക്കാട്. നബാർഡിന്റെ സാമ്പത്തിക സഹായത്തോടുകൂടി ചാലക്കുടി മണ്ണ് സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 4,5,6,9,10,11,12 വാർഡുകളിലായി നടപ്പിലാക്കി വരുന്ന തെക്കുംപാടം നീർത്തട പദ്ധതിയിൽ 90% (എസ്.സി/എസ്.ടി 95%) സർക്കാർ ധനസഹായത്തോടു കുടി നടപ്പിലാക്കുന്ന മണ്ണ് ജല സംരക്ഷണ പ്രവത്തികളായ കിണർ റീച്ചാർജിംഗ്, മഴക്കുഴി എന്നിവ ചെയ്യുന്നതിന് നീർത്തട പ്രദേശത്തുൾപ്പെട്ട ഗുണഭോക്താക്കളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. പൂരിപ്പിച്ച അപേക്ഷകൾ തനത് സാമ്പത്തിക വർഷത്തെ കരമടച്ച രസീതി, തിരിച്ചറിയിൽ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ 2 കോപ്പി സഹിതം സമർപ്പിക്കേണ്ടതാണ്. കുടുതൽ വിവരങ്ങൾക്ക് കെ.പി രാജേന്ദ്രൻ (കൺവീനർ) 9495320771, പി.വി സുദേവൻ (ചെയർമാൻ) 9744109745, പി.ജെ. ജോസഫ് ഷൈൻ (ഓവർസിയർ) 9497317263, എം രാധാകൃഷ്ണൻ (സർവ്വയർ) 9446183911 എന്നിവരെ ബന്ധപ്പെടാവുന്നതായണ്


0 Comments