പട്ടിക്കാട്. പാണഞ്ചേരിയിൽ വെള്ളക്കെട്ട് വീണ്ടും രൂക്ഷമായി. പാണഞ്ചേരി മുടിക്കോട് വാർഡുകളുടെ പലഭാഗങ്ങളിലും വെള്ളം കയറിയത് മൂലം ജനജീവിതം ദുസ്സഹമായി. ചാത്തംകുളം ഹരിത മിൽ റോഡ്, പാണഞ്ചേരി സീഡ് ഫാം ഏരിയ, ചെമ്പൂത്ര മാനാംകോട് എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. വീടുകളിലേക്കുള്ള നടപ്പാതകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ദേശീയപാതയിൽ സർവ്വീസ് റോഡിനോട് ചേർന്നുള്ള കാന ആഴ്ചകൾക്ക് മുൻപ് വൃത്തിയാക്കിയെങ്കിലും ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമാവുകയായിരുന്നു. പ്രദേശത്ത് കാനകൾക്ക് കുറുകെ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളും വെള്ളം ഒഴുകിപോകുന്നതിന് തടസ്സമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു.
.jpeg)

0 Comments