കനത്ത മഴയിലും കാറ്റിലും തെക്കുംപാടത്ത് വ്യാപക കൃഷിനാശം


പട്ടിക്കാട്. ഇന്ന് രാവിലെയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും തെക്കുംപാടം ഭാഗത്ത് വ്യാപക കൃഷി നാശം. പ്ലാപ്പിള്ളി വർഗ്ഗിസിന്റെ 250 ൽ അധികം നേന്ത്രവാഴകളും, പന്നിമറ്റത്തിൽ കാർത്തികേയന്റെ നൂറിൽ അധികം വാഴകളും നശിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്തെ നിരവധി കർഷകരുടെയും കൃഷികൾ നശിച്ചിട്ടുണ്ട്. പാണഞ്ചേരി കൃഷി ഓഫീസർ ടി.ആർ അഭിമന്യു സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാര 
തുകയോ വിള ഇൻഷുറൻസ് തുകയോ മുൻ വർഷങ്ങളിലേത് ഉൾപ്പെടെ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് പറഞ്ഞു. സർക്കാർ എത്രയും വേഗം ഇക്കാര്യത്തിൽ ഇടപെട്ട് കർഷകർക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. പല സ്ഥലങ്ങളിലും വെട്ടക്കെട്ട് രൂക്ഷമായിട്ടുണ്ട്. ഇതും കൃഷിയെ സാരമായി ബാധിക്കുമെന്ന് കർഷകർ പറഞ്ഞു.
 


Post a Comment

0 Comments