വഴുക്കുംപാറ എസ്.എൻ കോളേജിൽ ലഹരി വിരുദ്ധ ശിൽപ്പശാല നടത്തി


പട്ടിക്കാട്. വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ശിൽപ്പശാല നടത്തി. 'യൗവ്വനം തകർക്കുന്ന ലഹരികൾ' എന്ന ശിൽപശാല പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ അവബോധം ജീവിതത്തിൽ പ്രകാശം പരത്തുമെന്നും ലഹരിക്ക് അടിമപ്പെടുന്നതിനു മുൻപേയുള്ള ബോധവത്കരണമാണ് ഇതിനുള്ള പരിഹാരമെന്നും പ്രിൻസിപ്പാൾ പറഞ്ഞു. കേരള പോലീസ് അക്കാദമി, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ കുന്നമ്പത്ത്, അദ്ദേത്തിന്റെ സർവ്വീസ് അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ശിൽപശാലയിൽ ക്രൈംബ്രാഞ്ച് സി.ഐ. സുധീഷ് സി., ജനമൈത്രി പോലീസ് ഓഫീസർ ഫ്രിൻസൻ, കോളേജ് വൈസ് പ്രിൻസിപ്പാൾ നീതു കെ. ആർ., പി.ആർ. ഓ. പ്രസാദ് കെ.വി., ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ, അധ്യാപകരായ ലജിത ടി.വി, നിവ്യ കെ.എസ്. തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments