തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശന തീയതി പുതുക്കി. ആഗസ്റ്റ് 3ന് ആണ് ആദ്യ അലോട്ട്മെൻറ്. ആഗസ്റ്റ് 20ന് മുഖ്യ അലോട്ട്മെൻറ് അവസാനിക്കും. ഈ മാസം 28 ന് ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്മെന്റും ഓഗസ്റ്റ് 20 ന് മുഖ്യ അലോട്ട്മെന്റും അവസാനിക്കും. ആഗസ്റ്റ് 22 ന് ക്ലാസുകൾ ആരംഭിക്കും. ആഗസ്റ്റ് 23 മുതൽ 30 വരെയാണ് സപ്ലിമെന്ററി പ്രവേശനം നടത്തുക. സ്പോർട്സ് ക്വോട്ട ഒന്നാംഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെൻറ് 17 നും പ്രസിദ്ധീകരിക്കും.കമ്യൂണിറ്റി ക്വോട്ടയിൽ അടുത്ത മാസം ആറോടെ ഡേറ്റാ എൻട്രി പൂർത്തിയാക്കി ഒൻപതോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് അഡ്മിഷൻ ആരംഭിക്കും. മാനേജ്മെന്റ്, അൺഎയ്ഡഡ് പ്രവേശനം ഓഗസ്റ്റ് ആറിന് ആരംഭിച്ച് 20 ന് അവസാനിക്കും.

.jpeg)
0 Comments