ചെമ്പൂത്ര പാണഞ്ചേരി പ്രദേശങ്ങളിൽ കാനകൾ വൃത്തിയാക്കി പൈപ്പുകൾ സ്ഥാപിച്ചു


പട്ടിക്കാട്. ചെമ്പൂത്ര പാണഞ്ചേരി പ്രദേശങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമായതോടെ ദേശീയപാതയോരത്തെ കാനകൾ വൃത്തിയാക്കി പുതിയ പൈപ്പുകൾ സ്ഥാപിച്ചു. നിരന്തരമായ നാട്ടുകാരുടെ പരാതിയെ തുടർന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഇടപെട്ടാണ് നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്നെതെല്ലാം നീക്കം 


ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രന്റെ നിർദ്ദേശപ്രകാരം കരാർ കമ്പനി കാന കോരുന്നതിനായി ഹിറ്റാച്ചി വിട്ടു നൽകിയിരുന്നു. കൂടാതെ സ്ഥാപന ഉടമകൾ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ കമ്പനി നിർമ്മിച്ച കാനകളുടെ അശാസ്ത്രീയത മൂലം 
ചെമ്പൂത്ര മുതൽ പാണഞ്ചേരി വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ ഇരു ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതുമൂലം മഴക്കാലത്ത് നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നത് പതിവായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ആരിഫ റാഫി, ജയകുമാർ ആദംകാവിൽ, ഷൈലജ വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments