പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർഷക സംഗമം സംഘടിപ്പിച്ചു. കണ്ണാറ എ യു പി സ്കൂളിൽ നടന്ന പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് വിൽസൺ ചെമ്പനാൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് സഹകരണ പ്രസ്ഥാനങ്ങൾ വലിയ സംഭാവനകളാണ് ചെയ്തു വരുന്നതെന്നും വിവിധ മേഖലകളിൽ സഹകരണ പ്രസ്ഥാനങ്ങൾ നടത്തുന്ന ഇടപെടലിന്റെ ഭാഗമായാണ് പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ അഭിമുഖ്യത്തിൽ ഇത്തരം ഒരു കർഷക സംഗമത്തിന് നേതൃത്വം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ മുൻ പ്രൊഫസർ ഡോക്ടർ എക്സലേറ്റ വിവിധതരത്തിലുള്ള കൃഷി രീതികളെക്കുറിച്ചും, കൃഷി പരിപാലനവും വളപ്രയോഗവും എന്ന വിഷയത്തെക്കുറിച്ചും വിവരിച്ചു .ഒല്ലൂക്കര എഫ് എൽ സി ടി വി അശോക് കുമാർ കെ സി സി വായ്പ കാർഷിക അഭിവൃദ്ധിക്ക് എന്ന വിഷയത്തിൽ ക്ലാസെടുത്തു. കർഷക സംഗമത്തിൽ വിവിധ കൃഷി ഉപകരണങ്ങളുടേയും, വളങ്ങളുടെയും പ്രദർശനവും ഉണ്ടായിരുന്നു. വൈസ് പ്രസിഡൻറ് തങ്കമണി ജോസ്, ട്രഷറർ എം പി സാബു, ബാങ്ക് ഭരണസമിതി അംഗങ്ങളായ ലത കൃഷ്ണൻകുട്ടി, സുബിൻ കുമാർ, സെക്രട്ടറി എ വി ജോജു, ആശാരികാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എൻ ഗോപാലൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

0 Comments