മുടിക്കോട് സെന്ററിൽ മിനിലോറിയും കാറും അപകടത്തിൽ പെട്ടു


പട്ടിക്കാട്. ദേശീയപാത മുടിക്കോട് സെന്ററിൽ മിനിലോറിയും കാറും അപകടത്തിൽ പെട്ടു. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. കൂട്ടാല ഭാഗത്ത് നിന്നും വരികയായിരുന്ന ലോറി ദേശീയപാത മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാർ വന്നിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മുടിക്കോട് സെന്ററിൽ അപകടങ്ങൾ പതിവാകുമ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ട മുൻകരുതലുകളോ ഗതാഗത നിയന്ത്രണങ്ങളോ നടപ്പിലാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments