കണ്ണാറ. പീച്ചിഡാം ലയൺസ് ക്ലബ്ബ് കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിന് സഹായം കൈമാറി. കുട്ടികൾക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സ്, ബാഗ് മുതലായവയാണ് ക്ലബ്ബ് പ്രസിഡന്റ് സനോജ് തോമസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗ്ഗീസിന് കൈമാറിയത്. ഇതോടെ ക്ലബ്ബിന്റെ 2022-23 വർഷത്തെ പ്രവർത്തനങ്ങൾക്ക് കണ്ണാറ സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ തുടക്കം കുറിച്ചതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. ചാർട്ടർ പ്രസിഡന്റ് ബാബു കൊള്ളന്നൂർ, സെക്രട്ടറി ഉലഹന്നാൻ, ട്രഷറർ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കണ്ണാറ ജെയ് ക്രിസ്റ്റോ സദനിലേക്ക് പലചരക്ക് സാധനങ്ങൾ കൈമാറുകയും ചെയ്തു.


0 Comments