നാലാം വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിച്ചു


പട്ടിക്കാട്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് താണിപ്പാടം വാർഡിലെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിച്ചു. നന്മ റെസിഡൻഷ്യൽ അസോസിയേഷൻ, പുലരി ആർട്‌സ ആന്റ് സ്‌പോർട്‌സ് ക്ലബ്ബ്, ഐക്യവേദി സ്വയാശ്രയ സംഘം, യുവ ശിൽപി സോഷ്യൽ ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ് എന്നിവരെയാണ് വാർഡ് മെമ്പർ ഇ.ടി ജലജന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചത്. വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ സഹകരണമാണ് എല്ലാവരും കാഴ്ചവെച്ചതെന്ന് വാർഡ് മെമ്പർ പറഞ്ഞു.



Post a Comment

0 Comments