പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ കരുണാകരൻ ജന്മദിനം ആഘോഷിച്ചു


പട്ടിക്കാട്. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരൻ 104-ാം ജന്മദിനം ആഘോഷിച്ചു. അനുസ്മരണയോഗം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇതിഹാസവും കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ നായകനുമായിരുന്നു ലീഡർ കെ. കരുണാകരൻ എന്ന് ലീലാമ്മ തോമസ് പറഞ്ഞു. പട്ടിക്കാട് ഐഎൻടിയുസി യൂണിയൻ ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മാരായ അനിൽ, ജോൺ, ഐഎൻടിയുസി നേതാക്കന്മാരായ പ്രേമൻ, തിമിത്തി തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments