തൃശൂർ. ജില്ലയിൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്‌സോ) കോടതികളിൽ സിവിൽ ജുഡീഷ്യറി വകുപ്പിന് കീഴിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/ എൽ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിനുളള അപേക്ഷകൾ ക്ഷണിച്ചു. നിയമനം തുടർച്ചയായ 179 ദിവസം അല്ലെങ്കിൽ 62 വയസ്സ് പൂർത്തിയാകുന്നത് വരെയോ ഇവയിൽ ഏതാണോ ആദ്യം വരിക അതുവരെയോ ആയിരിക്കും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ജില്ലാ ജഡ്ജ്, ജില്ലാ കോടതി സമുച്ചയം, അയ്യന്തോൾ, തൃശൂർ 680 003 എന്നീ വിലാസത്തിൽ ആഗസ്റ്റ് 10 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ലഭിക്കുന്ന രീതിയിൽ സമർപ്പിക്കണം. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികളിലോ ഉയർന്ന തസ്തികളിൽ കോടതികളിൽ നിന്നോ, കോടതിയോട് സമാനതയുള്ള വകുപ്പുകളിൽ നിന്നോ അല്ലെങ്കിൽ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നോ വിരമിച്ചവരായിക്കണം. പ്രായം 62 വയസ്സ് കവിയരുത്. കോടതിയിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന ഉണ്ടായിരിക്കും. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (22,290 രൂപ), കമ്പ്യൂട്ടർ/ എൽ ഡി ടൈപ്പിസ്റ്റ് (21,175 രൂപ), ഓഫീസ് അസിസ്റ്റന്റ് (18,390 രൂപ) എന്നിങ്ങനെയായിരിക്കും ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0487 2360248.


0 Comments