വാണിയമ്പാറ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ഗ്രാമീണ വായനശാല ആദരിച്ചു. വൈസ് പ്രസിഡന്റ് സി.വി സജിത അധ്യക്ഷയായി. പീച്ചി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ എ.ഒ.ഷാജി വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ജി.ജയപ്രകാശ്, വായനശാല സെക്രട്ടറി എം.എ.മൊയ്തീൻ കുട്ടി, ഭരണസമിതി അംഗവും വനിതാവേദി പ്രസിഡന്റുമായ ഇന്ദിര.കെ.എൻ. ഭരണ സമിതി അംഗങ്ങളായ സി.വി.സകേഷ്, കെ.എസ്.ജയകുമാർ, സി.എ.ജമാലുദ്ദീൻ, എൻ.ആർ. അരുൺകുമാർ, ലൈബ്രറേറിയൻ പി.എൻ.സേതുമാധവൻ, ജോയി മഞ്ഞളി തുടങ്ങിയവർ വിജയികളെ അനുമോദിച്ചു കൊണ്ട് സംസാരിച്ചു.


0 Comments