താണിപ്പാടം വാർഡ് കുടുംബശ്രീ വാർഷികാഘോഷം നടത്തി


പട്ടിക്കാട്. നാലാം വാർഡ് താണിപ്പാടം കുടുംബശ്രീ വാർഷികാഘോഷം നടത്തി. കല്ലിടുക്ക് സാംസ്‌കാരിക നിലയത്തിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ ഇ.ടി ജലജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, കുടുംബശ്രീ ചെയർപേഴ്‌സൻ ഉഷ മോഹൻ, വൈസ് ചെയർപേഴ്‌സൻ മിനി ജോണി, സിഡിഎസ്, എഡിഎസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വാർഡിൽ നിന്നും എസ്എസ്എൽസി ഫുൾ എപ്ലസ് നേടിയ അനുശ്രീ രമേഷ്, പ്ലസ്ടു ഫുൾ എപ്ലസ് നേടിയ ഗൗരി നന്ദന തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. മുൻ സിഡിഎസ് അംഗം ഉഷാകുമാരിയെ മുൻ വാർഡ് മെമ്പർ ഷൈനി വർഗീസ് മൊമെന്റോ നൽകി ആദരിച്ചു. മുൻ വാർഡ് അംഗം ഷൈനി വർഗീസിനെ എഡിഎസ് അംഗങ്ങളും ആദരിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തിയിൽ വളണ്ടിയർമാരായി പ്രവർത്തിച്ച കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ 40 പേരെയും ആദരിച്ചു.


Post a Comment

0 Comments