പട്ടിക്കാട്. വഴുക്കുമ്പാറ എസ്.എൻ. കോളേജിൽ ഇംഗ്ലീഷ് ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിച്ചു. 'റെയ്‌നെ ഡൈനാസ്റ്റിയ' എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഇംഗ്ലീഷ് ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടി പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ നീതു കെ.ആർ., അധ്യാപിക ഹെൽമ സേവി എന്നിവർ പങ്കെടുത്തു. പോൾ മസോർസ്‌കി സംവിധാനം ചെയ്ത ഷേക്ക്‌സ്പിയറുടെ 'ദി ടെംപെസ്റ്റ്' ആയിരുന്നു ഉദ്ഘാടന ചിത്രം. വിദ്യാർത്ഥികളുടെ ചലചിത്ര വിശകലനവും പ്രദർശനത്തിനു ശേഷം ഉണ്ടായിരുന്നു.


0 Comments