ആൽപ്പാറ. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫുട്‌ബോൾ ഷൂട്ടൗട്ട് ടൂർണ്ണമെന്റിൽ എഫ്.സി ബാംബൂസ് വിജയികൾ. സ്‌കറിയ എടപ്പാറ നഗറായ ആൽപ്പാറ ഗോൾ കാസിൽ ടർഫിൽ വെച്ച് ഫുട്‌ബോൾ ഷൂട്ടൗട്ട് ടൂർണ്ണമെന്റ് പീച്ചി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും, പാണഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ഐസക്ക് എടപ്പാറ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള എൻ.വി തോമസ് മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിയും 5000 രൂപ ക്യാഷ് പ്രൈസും എഫ്.സി ബാംബൂസ് കരസ്ഥമാക്കി. ജോസഫ് കൈനിക്കര മാസ്റ്റർ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിയും 3000 രൂപ ക്യാഷ് പ്രൈസും സോക്കർ ഷോട്ട്‌സ് ചെമ്പൂത്ര കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം അജു തോമസ് ബിജു ജോസഫ് കൈനിക്കര എന്നിവർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം, നിയോജക മണ്ഡലം, യൂണിറ്റ് ഭാരവാഹികൾ ടൂർണമെന്റിന് നേതൃത്വം നൽകി.


0 Comments