പട്ടിക്കാട്. ഭാരതത്തിന്റെ അപ്പോസ്‌തോലൻ എന്നറിയപ്പെടുന്ന മാർ തോമാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ദീപശിഖ പ്രയാണത്തിന്റെ പട്ടിക്കാട് മേഖലാജാഥയുടെ ഉദ്ഘാടനം മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. ഇന്ന് രാവിലെ പട്ടിക്കാട് സെൻറ് സേവിയേഴ്‌സ് ഫൊറോന ദേവാലയത്തിൽ വെച്ച് ഫൊറോന പ്രസിഡണ്ട് സി.ഡി റോയിക്ക് ദീപശിഖ കൈമാറി. തൃശ്ശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ തോമാ ശ്ലീഹായുടെ മൈലാപ്പൂരുള്ള കബറിടത്തിൽ നിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്. രാവിലെ പട്ടിക്കാട് നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം വൈകീട്ട് ചാവക്കാട് അവസാനിക്കും. അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കൂത്തുർ, കത്തോലിക്ക കോൺഗ്രസ് ഫൊറോന ഭാരവാഹികളായ രാജൻ ജോസഫ്, എബിൻ ഗോപുരം , വർഗീസ് വട്ടംക്കാട്ടിൽ, ലീലാമ്മ തോമസ്, ജിഫിൻ ജോയ് എന്നിവർ സംസാരിച്ചു. കെ.സി.വൈ.എം. ഫൊറോന പ്രസിഡണ്ട് പ്രവീൺ രാജു, ജന.സെകട്ടറി ജിതിൻ മൈക്കിൾ എന്നിവർ പുഷ്പാർച്ചന നടത്തി.


0 Comments