പീച്ചി. പത്ത് വർഷം മുമ്പ് വെരിക്കോസ് വെയ്‌നിന്റെ ശസ്ത്രക്രിയയെ തുടർന്ന് നടക്കാൻ കഴിയാതായ ചേറ്റുപുഴക്കാരൻ വീട്ടിൽ ജോസിനും കുടുംബത്തിനും പീച്ചിഡാം ലയൺസ് ക്ലബ്ബ് ധന സഹായം കൈമാറി. കഴിഞ്ഞ 35 വർഷമായി വിലങ്ങന്നൂർ എസ്എൻഡിപിക്കു മുന്നിൽ റോഡരികിൽ ചായക്കട നടത്തിവരികയാണ് ജോസ്. മനയ്ക്കപ്പാടം റോഡിൽ നിരന്തരം അപകടങ്ങൾക്ക് ഇടയാക്കിയിരുന്ന വളവ് നിവർത്താൻ സ്വന്തം ഭൂമി സൗജന്യമായി ജോസ് വിട്ടു നൽകിയിരുന്നു. ആകെ ഉണ്ടായിരുന്ന 12 സെന്റ് സ്ഥലത്തിൽ നിന്നാണ് ഒരു ലക്ഷം രുപയോളം വിലമതിക്കുന്ന ഭൂമി സൗജന്യമായി നൽകി ജോസ് മാതൃകയായത്. എന്നാൽ തുടർ ചികിത്സയ്ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജോസിന് ഒരു ചെറിയ സഹായം എന്ന നിലയിലാണ് ഇപ്പോൾ തുക കൈമാറിയതെന്ന് ചാർട്ടർ പ്രസിഡന്റ് ബാബു കൊള്ളന്നൂർ പറഞ്ഞു. വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഷൈജു കുര്യൻ, ക്ലബ്ബ് പ്രസിഡന്റ് സനോജ് തോമസ്, സെക്രട്ടറി ഉലഹന്നാൻ, ട്രഷറർ സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

.jpeg)
0 Comments