പട്ടിക്കാട്. ഭരണഘടനയെ പരസ്യമായി അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് എൻ.എച്ച് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ യുവമോർച്ച പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ അധ്യക്ഷതവഹിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡൻറ് ജയൻ പൂശ്ശേരി, ദിവ്യ സജി, പാണഞ്ചേരി ഏരിയ പ്രസിഡൻറ് വിപിൻദാസ്, ജനറൽ സെക്രട്ടറി ബൈജു ജോസ്, സെൽവ പ്രസാദ്, ബിനു പാലത്തു പറമ്പിൽ, വിനൂപ്, ജിഷ്ണു, രാഹുൽ, സരുൺ, ശിവദാസ് എന്നിവർ പങ്കെടുത്തു.


0 Comments