പട്ടിക്കാട്. നാടുവാഴിത്വത്തിന്റെയും, ഭൂപ്രഭുത്വത്തിന്റെയും, സാമ്രാജ്യത്വത്തിന്റെയും അംശംങ്ങൾ ഇപ്പോഴും ഇന്ത്യാ രാജ്യത്തി നിലനിൽക്കുന്നുണ്ടെന്നും സ്ത്രീകളോടുള്ള ചൂഷണത്തിൽ ഇന്ത്യ ഒന്നാമതാണെന്നും മഹിളാ അസോസ്സിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ മീര പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ പാണഞ്ചേരി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.ആർ മീര. വംശീയമായും, ഭാഷാപരമായും, സാംസ്‌കാരികമായും മറ്റും നിരവധി വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഇന്ത്യ നരവംശമ്യൂസിയം എന്ന നിലയിലാണ് അറിയപ്പെടുന്നതെന്നും അവർ പറഞ്ഞു. എം.സി ജോസഫൈൻ നഗർ പാണഞ്ചേരി സർവ്വീസ് സഹകരണ സംഘം ഹാളിൽ നടന്ന സമ്മേളനത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും എഐഡിഡബ്യുഎ ജില്ലാ വൈസ് പ്രസിഡന്റുമായ സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. മണ്ണുത്തി ഏരിയ സെക്രട്ടറി ശ്രീവിദ്യ രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ഷൈലജ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, പാണഞ്ചേരി മേഖല സെക്രട്ടറി ഷീല അലക്‌സ്, പ്രസിഡന്റ് ആനി ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments