പട്ടിക്കാട്. ബഫർ സോൺ വിഷയത്തിൽ കേരള ഗവൺമെന്റിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും നിലപാടുകളിൽ നിന്നും വ്യത്യസ്ഥമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിട്ടുള്ളതെന്ന് കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എ.എസ് കുട്ടി പറഞ്ഞു. ബഫർ സോണിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കുക എന്നാവശ്യപ്പെട്ട് പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. 1995 ൽ തമിഴ്‌നാട്ടിലെ നീലഗിരി മലനിരകളിൽ ഉള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ തുടർന്ന് ഭരണഘടനയുടെ ആർട്ടിക്കിൽ 32 അനുസരിച്ച് നൽകിയ കേസിന്റെ വിധിയാണ് ഇപ്പോൾ നടപ്പായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കർഷക സംഘം ഭാരവാഹിയുമായ മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു. കേരള കർഷകസംഘം ഏരിയ സെക്രട്ടറി സണ്ണി ചെന്നിത്തറ മുഖ്യപ്രഭാഷണം നടത്തി. കർഷക സംഘം പാണഞ്ചേരി മേഖല സെക്രട്ടറി വിത്സൻ ചെമ്പനാൽ, മേഖല പ്രസിഡന്റി പി.വി സുദേവൻ, പഞ്ചായത്തംഗം ഇ.ടി ജലജൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ പി.ജെ അജി, തോമസ് സാമുവേൽ തുടങ്ങിയവർ പങ്കെടുത്തു.



0 Comments