നാലാം വാർഡിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ അമിഗോസ് ക്ലബ്ബിനെ ആദരിച്ചു


പട്ടിക്കാട്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ ആഹ്വാനം ചെയ്ത ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പങ്കുവഹിച്ച പാണഞ്ചേരി അമിഗോസ് ക്ലബ്ബിനെ ആദരിച്ചു. താണിപ്പാടം വാർഡ് മെമ്പറും  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഇ ടി ജലജൻ ക്ലബ്ബ് പ്രസിഡൻറ് ജോൺ റാൽഫിന് ഉപഹാരം കൈമാറി. വാർഡിന്റെ വികസന പ്രവർത്തനങ്ങളിൽ  ക്ലബ്ബ് മുഖ്യപങ്കുവഹിക്കുന്നതായി വാർഡ് മെമ്പർ പറഞ്ഞു.



Post a Comment

0 Comments