ജോസ് തോമസിനെ ചേരുംകുഴി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു

പട്ടിക്കാട്. നടത്തറ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവും ആയിരുന്ന  ജോസ് തോമസിന്റെ ഇരുപതാം ചരമവാർഷിക ദിനത്തിൽ ചേരുംകുഴി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു. മുൻ എംഎൽഎ എംപി വിൻസൻറ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നടത്തറ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ജെയ്സൺ പുലിയാളക്കലിന്റെ അധ്യക്ഷത വഹിച്ചു. മലയോര മേഖലയായ ചേരുംകുഴിയിലെ കർഷകർക്ക് വേണ്ടി നിലകൊണ്ട നേതാവായിരുന്നു ജോസ് തോമാസ് എന്നും ഒറ്റപ്പെട്ടു കിടന്ന കുടിയെറ്റ കർഷകരെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിനും അവരുടെ അവശ്യങ്ങൾ നേടി എടുക്കുന്നതിനും എന്നും ജോസ് തോമസ് മുൻപന്തിയിലായിരുന്നു എന്നും എംപി വിൻസൻറ് പറഞ്ഞു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.സി അഭിലാഷ് അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.എൽ ബേബി,  യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജിത്ത് ചാക്കോ, കെ.എൻ വിജയകുമാർ, ജിന്നി ജോയ്, ബിന്ദു കാട്ടുങ്ങൽ, ഇ.എസ് അനിരുദ്ധൻ, ടി.സി അർജുനൻ,ദേവസ്യ വലിയ പറമ്പിൽ, ഷാജി മേലുകുന്നേൽ, മിനി വിനോദ്, ജോൺ കുളങ്ങര, ജോയ് കുളങ്ങര, ടിപി മാധവൻ, ജലജ രാമചന്ദ്രൻ, അമ്പിളി, എ.എസ് മോഹനൻ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments