എഎസ്ഐ ഷൈജുവിന് ഫുട്ബോൾ പ്ലെയേഴ്സ് ആൻഡ് ലവേഴ്സ് പാണഞ്ചേരി യാത്രയയപ്പ് നൽകി


പട്ടിക്കാട്. പീച്ചി പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന എഎസ്ഐ ഷൈജുവിന് ഫുട്ബോൾ പ്ലെയേഴ്സ് ആൻഡ് ലവേഴ്സ് പാണഞ്ചേരിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ആൽപ്പാറ ഗോൾ കാസിൽ ടർഫിൽ വച്ചാണ് യാത്രയയപ്പ് നൽകിയത്. കഴിഞ്ഞ ഏഴു വർഷം പാണഞ്ചേരി പഞ്ചായത്തിലെ കായിക മേഖലയ്ക്ക് പ്രത്യേകിച്ച് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വിലപ്പെട്ടതാണെന്ന് സംഘാടകർ പറഞ്ഞു. അദ്ദേഹം ഈ സ്റ്റേഷൻ വിട്ട് മാറി പോകുമ്പോൾ അത് പാണഞ്ചേരിയിലെ ഫുട്ബോൾ കളിക്കാർക്ക് ഒരു തീരാനഷ്ടമാണെന്നും സംഘാടകർ പറഞ്ഞു.



Post a Comment

0 Comments