ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അപ്രന്റീസ്ഷിപ്പിന് അവസരം


തൃശൂർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിലുള്ള തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആറ് മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷൻസ് ഇവയിൽ ഏതെങ്കിലും ഒന്ന് പ്രധാന വിഷയമായെടുത്ത് അംഗീകൃത സർവകലാശാലകളിൽ നിന്ന്
20202021, 20212022 വർഷങ്ങളിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പിജി ഡിപ്ലോമയും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രതിമാസം 8000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷകൾ 2022 ജൂലൈ 15ന് വൈകീട്ട് 5 മണിക്ക് മുൻപ് ഓഫീസിൽ ലഭിക്കണം. വിലാസം  ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്‌റ്റേഷൻ, അയ്യന്തോൾ, പിൻ  680003. ഇമെയിൽ വിലാസം  diothrissur@gmail.com. ഫോൺ 0487 2360644.


Post a Comment

0 Comments