പട്ടിക്കാട്. കൂട്ടാല കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൻ അക്കാദമിയുടെ നേതൃത്വത്തിൽ വേൾഡ് ബാഡ്മിന്റൺ ഡേയുടെ ഭാഗമായി ബാഡ്മിന്റൻ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഐഎൻടിയുസി തൃശൂർ ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്രദേശങ്ങളിലെ യുവാക്കളെ കായികമായി വളർത്തുന്നത്തോടൊപ്പം ജനോപകാര പ്രദമായ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അക്കാദമി മാതൃകാപരമായ പ്രവർത്തനമാണ് നടത്തി വരുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ സുന്ദരൻ കുന്നത്തുള്ളി പറഞ്ഞു. അക്കാദമി പ്രസിഡന്റ് കെ.സി അഭിലാഷ് അധ്യക്ഷത വഹിച്ചു. ഓൺലൈൻ വ്യാപാരരംഗത്ത് സ്‌പോർട്‌സ് മെറ്റീരിയലുകളുടെ വിപണനത്തിന് തുടക്കം കുറിച്ച് ആരംഭിച്ച നെസ്ട്രാക്‌സ് വെബ്‌സൈറ്റിന്റെ ഔപചാരികമായ ഉദ്ഘാടനവും സുന്ദരൻ കുന്നത്തുള്ളി നിർവഹിച്ചു. അക്കാദമി രക്ഷാധികാരി കെ.എസ് മണിവർണ്ണൻ മുഖ്യാതിഥിയായിരുന്നു. ഭാരവാഹികളായ അനൂപ് കീർത്തി, സുനൂപ് ചന്ദ്രൻ, സിബിൻ സണ്ണി, സിബി സെബാസ്റ്റ്യൻ, എബിൻസ് വി.എ, കെ.വി മണി, പ്രദീപ് വി.എസ്, സഞ്ജു തോമസ്, എൽദോ സ്‌കറിയ, നിതിഷ് രാജു, മോൻസി കെ.എസ്, ദേവനന്ദൻ, ടിബിൻ പി ജോൺ, സതീഷ് കെ.വി, സിന്റോ കെ.ഡി, ജെയ്‌സൺ പിറവം കാർത്തിക്, സത്യനാരായണൻ, ജിന്റോ, രഞ്ജു വർഗീസ്, ടിബിൻ പി ജോൺ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനദാനം പീച്ചി ഹോസ്പിറ്റൽ എംഡി ഡോക്ടർ അബ്ദുൽ ഗഷി, കണ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു.


0 Comments