പാണഞ്ചേരി ശ്രീമഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ നവീകരണ കലശം നടത്തി


പട്ടിക്കാട് : പാണഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണ ചടങ്ങുകൾ നടത്തി. അഷ്ടമംഗലം വിധിപ്രകാരം പൂർത്തിയാക്കിയ പുതിയ ശ്രീ കോവിലുകളിലേക്കുള്ള പുനപ്രതിഷ്ഠയാണ് നടന്നത്. ജൂലൈ 10 ഞായറാഴ്ച രാവിലെ 10.30 മുതൽ 11.45 വരെ നടന്ന പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണല്ലൂർ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. പുനപ്രതിഷ്ഠാദിന തലേദിവസമായ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ചെമ്പൂത്ര കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര നടത്തി. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദ് ഊട്ട്, വൈകിട്ട് ആറിന് ചുറ്റുവിളക്ക്, വിശേഷാൽ ദീപാ ആരാധന എന്നിവയ്ക്ക് ശേഷം രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറി. ശിവദാസൻ കുണ്ടോളി, സുധീഷ് മരോട്ടിക്കൽ, മുകുന്ദൻ ആദംകാവിൽ, സന്ദീപ് കൃഷ്ണ, സുജിത് കൊല്ലേരീ തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments