തിരുവനന്തപുരം. സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വി. എച്ച്.എസ്.ഇ. സ്കൂളുകളിൽ ഇനിമുതൽ 100 എം.ബി.പി.എസ്. വേഗത്തിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർ പ്പെടുത്താൻ കൈറ്റും ബി.എസ്.എൻ.എലും ധാരണയായി. നിലവിൽ എട്ട് എം.ബി.പി.എസ്. മാത്രമാണ് വേഗത ഉള്ളത്. ഇത് പന്ത്രണ്ടര ഇരട്ടി വേഗതയിൽ ബ്രോഡ്ബാൻഡ്
ഇന്റർനെറ്റ് നൽകാൻ ആണ് ധാരണയായത്. ഇതോടെ ഹൈടെക് സ്കൂൾ പദ്ധതി യിൽപ്പെട്ട 4685 സ്കൂളുകളിലെ 45,000 ക്ലാസ് മുറികളിൽ സാങ്കേതികവിദ്യ ഉപ യോഗിച്ചുള്ള പഠനത്തിന് വേഗം കൂടിയ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകും. നിലവിൽ ക്ലാസ് മുറികളിൽ 'സമഗ്ര' വിഭവ പോർട്ടലും 'സഹിതം മെന്ററിങ്' പോർട്ടലും ഓഫ് ലൈൻ ആയി ഉപയോഗിക്കാൻ സൗകര്യമുണ്ട്. ഇൻറർനെറ്റ് വേഗത വർദ്ധിക്കുന്നതോടെ ഓൺലൈൻ ക്ലാസുകളുടെ വ്യക്തതയും വർദ്ധിക്കും. ഇതോടെ കൈറ്റ് വിക്ടേഴ്സ് ചാനൽ എല്ലാ ക്ലാസ് മുറികളിലും തടസ്സങ്ങളില്ലാതെ ലഭിക്കും.



0 Comments