പട്ടിക്കാട്. കുതിരാനിൽ സർവ്വീസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വഴുക്കുംപാറ മേൽപ്പാതയുടെ ഇരുവശങ്ങളിലും സർവ്വീസ് റോഡ് നിർമ്മിക്കുന്നതിന്റെ ഭാഗമായി തുരങ്കത്തിന് സമീപം ദേശീയപാതയ്ക്ക് തെക്ക് ഭാഗത്താണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. തുരങ്കത്തിൽ നിന്നും തൃശൂർ ഭാഗത്തേക്ക് വാഹനങ്ങൾ കടന്നു പോയിരുന്ന റോഡിന്റെ വശങ്ങളിലെ പാറകൾ പൊട്ടിച്ച് നീക്കുന്ന പണികളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ സർവ്വീസ് റോഡ് വഴുക്കുംപാറ സെന്ററിലേക്കാണ് എത്തിച്ചേരുക. തെക്ക് ഭാഗത്തെ സർവ്വീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഒന്നാം തുരങ്കത്തിന്റെ പടിഞ്ഞാറെ തുരങ്ക മുഖത്തേക്കുള്ള പ്രധാന പാതയുടെ നിർമ്മാണവും പൂർത്തിയാകും. വടക്കുഭാഗത്തെ സർവ്വീസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചിട്ടില്ല. സർവീസ് റോഡുകൾ രണ്ടും തുരങ്കമുഖം എത്തുന്നതിനു മുൻപായി പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന നിലയിലാണ് നിർമ്മാണം നടത്തുന്നത്.


0 Comments