ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും സ്വപ്‌നം കാണുന്നവരായിരിക്കണം വിദ്യാർത്ഥികൾ: പി.പി രവീന്ദ്രൻ


പട്ടിക്കാട്. ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും സ്വപ്‌നം കാണുന്നവരായിരിക്കണം നമ്മൾ എന്ന ഡോ. എപിജെ അബ്ദുൾകലാമിന്റെ വാക്കുകൾ പ്രാവർത്തികമാക്കുന്നവരായിരിക്കണം ഓരോ വിദ്യാർത്ഥികളും എന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് ചെമ്പൂത്രയിൽ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർ വിദ്യാഭ്യാസ മേഖലകൾ തിരഞ്ഞെടുക്കുമ്പോൾ വ്യക്തമായ കാഴ്ചപ്പാടുകളും മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു. വാർഡ് മെമ്പർ സാവിത്രി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു. വാർഡ് വികസന സമിതി ചെയർമാൻ തോമസ് ശാമുവേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കൃഷ്ണൻകുട്ടി, ആർആർടി അംഗങ്ങളായ സനൽ, ജോജു, അങ്കണവാടി ടീച്ചർമാരായ ബിനി, ലിനി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments