പട്ടിക്കാട്. പൊതുവിദ്യാഭ്യാസരംഗം ശക്തമാക്കാനുള്ള നിലവിലെ ഗവൺമെന്റിന്റെ നിശ്ചയദാർഢ്യമാണ് ഇപ്പോഴത്തെ വിദ്യാഭ്യാസരംഗത്തെ വളർച്ചക്ക് കാരണമെന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.വി വല്ലഭൻ പറഞ്ഞു. പട്ടിക്കാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ നടത്തിയ വിജയോത്സവം 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രിൻസിപ്പാൾ സിന്ധുഷ എസ്.എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, ഹെഡ്മിസ്ട്രസ് സീമ എ.എം., എസ്.എം.സി ചെയർമാൻ ജെയ്‌സൻ സാമുവേൽ, എംപിടിഎ പ്രസിഡന്റ് സുനിത സുന്ദരൻ, എസ്.എസ്.ജി ചെയർമാൻ പി.വി സുദേവൻ, ഹയർ സെക്കണ്ടറി വിഭാഗം സീനിയർ അസിസ്റ്റന്റ് നിഷ ജെ.ബി, ഹൈസ്‌കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് രേണുക എം., സ്റ്റാഫ് സെക്രട്ടറിമാരായ ഷാജി സി.പി., സിനിമോൾ ടി.ഇ തുടങ്ങിയവർ പങ്കെടുത്തു.


0 Comments