വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വീണ്ടശ്ശേരിയിൽ ക്ലാസ് സംഘടിപ്പിച്ചു


പട്ടിക്കാട്. വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വീണ്ടശ്ശേരി വിന്നേഴ്‌സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്ലാസും പ്രഭാഷണവും സംഘടിപ്പിച്ചു. 'വായന ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിലാണ് ചർച്ചയും ക്ലാസും നടന്നത്. ബെന്നി ജോസഫ്, ശോഭ അക്കാദമി, വടക്കുഞ്ചേരി പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ജേക്കബ് സി.എം., താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ലില്ലി ഫ്രാൻസിസ്, ആന്റോ ചക്യത്ത്, സെബാസ്റ്റൻ.സി.പി, ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments