നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സ് നടത്തി



മണ്ണുത്തി. ഇന്ത്യൻ ഭരണഘടനയെ ചോദ്യംചെയ്യാനും, അവഹേളിക്കാനും, ലോകത്തിനു മുന്നിൽ ഇടിച്ചു താഴ്ത്താനുമുള്ള നീക്കമാണ് നിലവിൽ നടക്കുന്നതെന്ന് ആരോപിച്ച് നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചെട്ടി സെന്ററിൽ ഭരണഘടന സംരക്ഷണ സദസ്സ് നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് സദസ്സ് ഉത്ഘാടനം ചെയ്തു. ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറോടുള്ള അനാദരവിനെതിരെ ഭരണഘടനാ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് കെ.സി അഭിലാഷ് പറഞ്ഞു. എംഎൽഎ സജി ചെറിയാൻ ആർ.എസ്.എസ് ആശയങ്ങളാണ്  ഉയർത്തുന്നതെന്നും ആർ.എസ്.എസ് ആശയങ്ങൾ മാത്രം പഠിച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനം കൂടി രാജി വച്ച് പുറത്ത് പോകുന്നതാണ് നല്ലത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ.സി അഭിലാഷ് പറഞ്ഞു. കോൺഗ്രസ് നടത്തറ മണ്ഡലം പ്രസിഡന്റ് ബിന്ദു കാട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി ഭരണഘടനാ സംരക്ഷണ പ്രതിഞ്ജ ചൊല്ലി കൊടുത്തു. കോൺഗ്രസ് നേതാക്കളായ ടി എം രാജീവ്, ജിത്ത് ചാക്കോ, ബാബു കൈതരാത്ത്, എ.എസ് മോഹനൻ, റാഫൽ മേലെടത്, ജോയ്‌സൻ അച്ചാണ്ടി, പ്രിയ ഷാജു, പി.യു ചന്ദ്രശേഖരൻ, ഗോപി വടക്കൻ, സജീവൻ പൊങ്ങാനാമൂല തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments