പട്ടിക്കാട്. മാസ്റ്റർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയിൽ താണിപ്പാടം സ്വദേശിനി കെ.ജി അഞ്ജുവിന് ഒന്നാം റാങ്ക്. ബാംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് റാങ്ക് കരസ്ഥമാക്കിയിട്ടുള്ളത്. തൃശൂർ സേക്രഡ് ഹാർട്ട് സ്‌കൂളിലാണ് പ്ലസ്ടു വരെയുള്ള പഠനം പൂർത്തിയാക്കിയത്. താണിപ്പാടം കക്കാട്ടിൽ ജോർജ്ജ് വർഗ്ഗീസിന്റെയും മിനുവിന്റെയും മകളാണ് അഞ്ജു. സഹോദരൻ മിഥുൻ ഇൻഫോസിസ് ജീവനക്കാരനാണ്.


0 Comments