പട്ടിക്കാട്. കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പാണഞ്ചേരി യൂണിറ്റിന്റെ സ്‌പെഷ്യൽ കൺവെൻഷൻ എം.പി ഐസക്ക് നഗറായ പട്ടിക്കാട് പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. ജില്ലാ ട്രഷറർ കെ.എം ശിവരാമൻ കൺവെഷൻ ഉദ്ഘാടനം ചെയ്തു. സർവീസ് പെൻഷൻകാരുടെ ചിരകാല ആവശ്യമായ മെഡിക്കൽ ഇൻഷുറൻസ് സ്‌കീം ഫോർ എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് (മെഡിസെപ്) പദ്ധതി ജൂലൈ ഒന്നു മുതൽ ആരംഭിച്ചു കഴിഞ്ഞു എന്നും സർക്കാർ ഉത്തരവുകളെകുറിച്ചും ആനുകൂല്യങ്ങളെകുറിച്ചും ഓരോ അംഗങ്ങളും ബോധവാന്മാർ ആകണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് കെ കെ ജോൺ അധ്യക്ഷത വഹിച്ചു.
കേരള കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, കേരള വാട്ടർ അതോറിറ്റി അടക്കമുള്ള സ്ഥാപനങ്ങളിൽ പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, സർവീസ് പെൻഷൻകാരുടെ പെൻഷൻ കുടിശ്ശിക അവസാനിപ്പിക്കുക, സ്റ്റാറ്റിയുറ്ററി പെൻഷൻ പുനസ്ഥാപിക്കുക, പി എഫ് ആർ ഡി എ നിയമനം പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് കൺവെൻഷൻ മുന്നോട്ടുവച്ചത്. ഒല്ലൂക്കര ബ്ലോക്ക് സെക്രട്ടറി സി.സി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് ഗോപിനാഥമേനോൻ, കെ എസ് എസ് പി യു വൈസ് പ്രസിഡന്റ് മുല്ലപ്പിള്ളി ശ്രീധരൻ, സെക്രട്ടറി എൻ കെ സഹദേവൻ, ജോയിൻറ് സെക്രട്ടറി കെ വി നടരാജൻ തുടങ്ങിയവർ സംസാരിച്ചു.


0 Comments