മരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എല്ലാ പൗരന്മാർക്കും ഉണ്ടാകണം: പി പി രവീന്ദ്രൻ

പീച്ചി. ഭൂമിയിൽ മനുഷ്യ ജീവൻറെ നിലനിൽപ്പിന് മരങ്ങൾ അത്യാവശ്യമാണെന്നും അവ വെച്ചുപിടിപ്പിച്ചാൽ മാത്രം പോരാ മരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ടാകണമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും പാണഞ്ചേരി ഗ്രാമപഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പീച്ചി സ്കൂളിൽ നടത്തുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് വൈസ് പ്രസിഡൻറ് ഫ്രാൻസിന ഷാജു അധ്യക്ഷത വഹിച്ചു. 

സ്കൂൾ കോമ്പൗണ്ടിലെ കാട് വെട്ടിതെളിക്കുക, ഗ്രൗണ്ട് നിരപ്പാക്കുക, ജമ്പിങ് പിറ്റ് നിർമ്മിക്കുക, സ്കൂൾ അങ്കണത്തിൽ ഭൂ വികസന പ്രവർത്തനങ്ങൾ നടത്തുക, ഗ്രൗണ്ടിന് സംരക്ഷണഭിത്തി നിർമ്മിക്കുക, നിലവിലുള്ള മരങ്ങളുടെ ചുവട്ടിൽ സംരക്ഷണഭിത്തി നിർമ്മിക്കുക തുടങ്ങിയവയാണ് പീച്ചി സ്കൂളിൽ നടപ്പാക്കുന്ന വിവിധ നിർമ്മാണ പ്രവർത്തികൾ. ഒല്ലൂക്കര ജോയിൻറ് ബിഡിഒ കെ ഇ ഉണ്ണി പദ്ധതികളെകുറിച്ച് വിശദീകരിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ രമേഷ്, വാർഡ് മെമ്പർ ബാബു തോമസ്, വിഇഒ സിബി തോമസ്, ബ്ലോക്ക് എഇ അനില പുഷ്പൻ, പഞ്ചായത്ത് എഇ ലിജോ മത്തായി, ഓവർസിയർമാർ നേഹ, ശീതൾ പിടിഎ പ്രസിഡണ്ട് വിൻസൻറ് പയ്യപ്പിള്ളി, വൈസ് പ്രസിഡണ്ട് ഷെറീഫ്, എംപിടിഎ പ്രസിഡൻറ് മുബീന, സ്റ്റാഫ് സെക്രട്ടറി സുകുമാരൻ,  തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments