പട്ടിക്കാട്. ആരോഗ്യമുള്ള ലഹരി വിമുക്ത യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്താണെന്ന് തൃശൂർ രുദ്രാക്ഷ ആയുർവേദിക്ക് ഹോളിസ്റ്റിക് സെന്റർ ഡയറക്ടർ ഡോ. രമ്യ പങ്കജാക്ഷൻ പറഞ്ഞു. വഴുക്കുമ്പാറ ശ്രീ നാരായണ ഗുരു കോളേജിൽ 'ലഹരി ശീലവും ആരോഗ്യവും ആയുർവേദ മാർഗ്ഗങ്ങൾ' എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. രമ്യ പങ്കജാക്ഷൻ. ആയുർവേദം ലഹരി വിമുക്ത ചികിത്സക്ക് അത്യുത്തമമാണെന്നും ആയുർവേദം ഒരു ജീവിതചര്യയാക്കി മാറ്റണമെന്നും ഡോക്ടർ പ്രസ്താവിച്ചു. ഡോ. ഡി. ഇന്തുചൂഡൻ, പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ, കൗൺസിലിങ് സെൽ കോഓഡിനേറ്റർ രാഖില വി.ജി., അസിസ്റ്റൻറ് പ്രൊഫസർ രജനി രമേഷ്, കോളേജ് വൈസ് പ്രിൻസിപ്പാൾ നീതു കെ.ആർ., പി.ആർ.ഓ. പ്രസാദ് കെ.വി. തുടങ്ങിയവർ സംസാരിച്ചു.


0 Comments