കണ്ണാറ. എയുപി സ്‌കൂളിൽ ബഷീർ ദിനാചരണം നടത്തി. വാർഡ് മെമ്പർ രേഷ്മ സജീഷ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹാസ്യംകൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും കൂടെ കരയിപ്പിക്കുകയും ചെയ്തിരുന്ന ബഷീർ കൃതികൾ സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ വിളിച്ചു പറയുന്നവ ആയിരുന്നെന്ന് വാർഡ് മെമ്പർ പറഞ്ഞു. കുട്ടികൾ തയ്യാറാക്കിയ ബഷീർ ദിനപ്പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ബഷീറിന്റെ പൂവമ്പഴം എന്ന കൃതിയുടെ നാടക വിഷ്‌കാരവും ഉണ്ടായിരുന്നു. അധ്യാപകർ നേതൃത്വം നൽകി.


0 Comments