ബഷീറിനെ അനുസ്മരിച്ച് വാണിയമ്പാറ ഗ്രാമീണ വായനശാല


വാണിയമ്പാറ. ഹൃദയസ്പർശിയായ നിരവധി വാക്കുകൾ  മലയാള ഭാഷയ്ക്ക് സംഭാവന ചെയ്ത അതുല്യപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ തോമസ് എബ്രഹാം അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെയാണ് ബഷീർ സാഹിത്യത്തെ അർത്ഥപൂർണ്ണമായി അനുവാചക ഹൃദയങ്ങളിലേക്ക് ആവിഷ്‌കരിക്കാൻ വായനയല്ലാത്ത മറ്റൊരു മാധ്യമത്തിനും കഴിയാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വാണിയമ്പാറ ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . വൈസ് പ്രസിഡന്റ് സജിത. സി.വി.യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എൻ.ആർ.അരുൺകുമാർ, പി.എൻ.സേതുമാധവൻ, കെ.എസ്.ജയകുമാർ, സി.വി.സകേഷ്, സി.എ.ജമാലുദ്ദീൻ, സി.വി.സ്റ്റാലിൻ, ടി.സി.ജോൺസൺ തുടങ്ങിയവർ ബഷീർ സാഹിത്യത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി എം.എ.മൊയ്തീൻകുട്ടി, ഭരണ സമിതി അംഗം എം.എം.ഇബ്രാഹിം എന്നിവരും പ്രസംഗിച്ചു.



Post a Comment

0 Comments