പട്ടിക്കാട്. ദേശീയപാതയിൽ സർവ്വീസ് റോഡിനോട് ചേർന്നുള്ള കാനനിർമ്മാണം പ്രദേശവാസികളുടെ വഴിമുടക്കിയതായി പരാതി. ചെമ്പൂത്ര പെട്രോൾ പമ്പിന് സമീപത്താണ് ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധത്തിൽ കാനനിർമ്മിച്ചിട്ടുള്ളത്. സർവ്വീസ് റോഡിൽ നിന്നും താഴ്ന്ന പ്രദേശത്തേക്കുള്ള വഴിയാണ് ഇപ്പോൾ സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. കാനനിർമ്മാണത്തിനായി പ്രദേശത്തെ വീടുകളിലേക്കുള്ള വഴി പൂർണ്ണമായും കഴിഞ്ഞ ദിവസം പൊളിച്ചിട്ടിരുന്നു. കാൽനടയാത്രക്കാർക്ക് പോലും നടന്നുപോകാൻ കഴിയാത്ത വിധത്തിലായിരുന്നു റോഡ് പൊളിച്ചിട്ടിരുന്നത്. ഇപ്പോൾ പണികൾ പൂർത്തിയായെങ്കിലും സർവ്വീസ് റോഡിൽ നിന്നും താഴേക്കുള്ള വഴിയിൽ വെറുതെ മണ്ണിട്ട് നികത്തി സഞ്ചാരയോഗ്യമല്ലാത്ത വിധത്തിലാക്കിയിട്ടുണ്ട്. മഴക്കാലമായതോടെ ആളുകൾ തെന്നിവീഴാനുള്ള സാധ്യതയും കൂടുതലാണ്. ഉടൻ ഇതിനൊരു പരിഹാരം കണ്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെയുള്ള നിർമ്മാണ കമ്പനിയുടെ ഇത്തരം പ്രവർത്തികൾക്കതിരെ ശക്തമായ നടപടികൾ വേണമെന്നും നാട്ടുകാർ പറഞ്ഞു.

.jpeg)
0 Comments