പട്ടിക്കാട്. ഗവൺമെൻറ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പത്രവായന അഭിരുചി വളർത്തുന്നതിന് വേണ്ടി ദേശാഭിമാനി പത്രത്തിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി ആവിഷ്‌കരിച്ചു. ഈ പദ്ധതി പ്രകാരം പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലും, പട്ടിക്കാട് ഗവൺമെൻറ് എൽ പി സ്‌കൂളിലും പത്രങ്ങൾ വിതരണം ചെയ്തു. ഒരു വർഷം എല്ലാദിവസവും ദേശാഭിമാനി പത്രം സ്‌കൂളുകളിൽ എത്തിക്കും. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കാണ് സ്‌കൂളുകളിലേക്ക് വേണ്ട പത്രം സ്‌പോൺസർ ചെയ്തിരിക്കുന്നത്. സിപിഐ എം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ പത്രം വിതരണം ചെയ്തുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വിൽസൺ ചെമ്പനാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ വികസന സമിതി ചെയർമാൻ പി വി സുദേവൻ, എൽപി സ്‌കൂൾ പിടിഎ പ്രസിഡന്റ് പിജെ അജി, ഹയർ സെക്കൻഡറി സ്‌കൂൾ പിടിഎ പ്രസിഡണ്ട് രാജു, പിടിഎ അംഗങ്ങളായ ജയ്‌സൺ, കെ.ഡി സൈമൺ, പ്രസീദ് പി.ടി. പ്രധാന അധ്യാപികമാർ, പ്രിൻസിപ്പൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

.jpeg)
0 Comments