പട്ടിക്കാട്. കണ്ണാറ വാർഡിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സിപിഐഎം ചീനിക്കടവ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കണ്ണാറ ആശാരിക്കാട് ബാങ്ക് ഹാളിൽ വെച്ച് നടന്ന ചടങ്ങ് സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ചു. സിപിഐഎം പീച്ചി ലോക്കൽ സെക്രട്ടറി എം ബാലകൃഷ്ണൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ലോക്കൽ കമ്മറ്റി അംഗം ഇ എം വർഗീസ്, ഡിവൈഎഫ്‌ഐ പീച്ചി മേഖല സെക്രട്ടറി പി കെ മോബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലോക്കൽ കമ്മറ്റി അംഗം കെ കെ സുബ്രഹ്മണ്യൻ, ചീനിക്കടവ് ബ്രാഞ്ച് സെക്രട്ടറി എൻഎസ് സഹജൻ തുടങ്ങയവർ നേതൃത്വം നൽകി.


0 Comments