വൈസ് മെൻ ക്ലബ്ബിന്റെ സർവീസ് പ്രൊജക്ടുകൾക്ക് തുടക്കമായി


പട്ടിക്കാട്. അടുത്ത ഒരു വർഷം പീച്ചി വൈസ് മെൻസ് ക്ലബ്ബ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന പട്ടിക്കാട് സ്നേഹാലയം ബോയ്സ് ഹോമിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് മെൻ ക്ലബ്ബ് പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷനായി. വൈസ്മെൻ തൃശ്ശൂർ ഡിസ്ട്രിക്ട് ഗവർണർ അരവിന്ദാക്ഷൻ സർവീസ് പ്രോജക്ട് ഉത്ഘാടനം ചെയ്തു. കാൻസർ ബാധിതനായ ചാണോത്ത് മുഹമ്മദ് ശഹബാന് വൈസ്മെൻ ക്ലബ്ബ് നൽകുന്ന ചികിത്സ ധനസഹായം മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ അനിത ബെന്നി കൈമാറി. ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സജീവമായ ഇടപെടലുകൾ നടത്തിവരുന്ന പീച്ചി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഫ്രിൻസെൻ പാലിയേക്കര, നിർധന രോഗികൾക്ക്‌ സൗജന്യ ചികിത്സ നൽകുന്ന ക്ലബ് അംഗം കൂടിയായ  രാധാകൃഷ്ണൻ വൈദ്യർ എന്നിവരെ ക്ലബ് ആദരിച്ചു. സ്നേഹാലയം ബോയ്സ് ഹോം ഡയറക്ടർ ബ്ര. പോളി, വൈസ് മെൻ ഡിസ്ട്രിക്ട് സെക്രട്ടറി ബെന്നി വടക്കൻ, ക്ലബ് സെക്രട്ടറി വിനോദ് എം.സി.  ട്രഷറർ സുജിത്ത് സി. വി, മുൻ ക്ലബ് പ്രസിഡന്റ് ജോബി പറപ്പുള്ളി എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments