ദ്രൗപദി മുർമുവിന്റെ വിജയം ബിജെപി പീച്ചി മണ്ഡലം കമ്മിറ്റി ആഘോഷിച്ചു


പീച്ചി.
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന്റ വിജയം ബിജെപി പീച്ചി മണ്ഡലം ആഘോഷിച്ചു. ബിജെപി നാഷണൽ സെക്രട്ടറി അരവിന്ദ് മേനോനോടൊപ്പം താമരവെള്ളച്ചാൽ ട്രൈബൽ കോളനിയിൽ എത്തിയാണ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. 1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭൻജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ സന്താലി ഗോത്രവർഗ കുടുംബത്തിലാണ് ദ്രൗപദി മുർമു ജനിച്ചത്. 2015 മുതൽ 2021 വരെ ജാർഖണ്ഡിന്റെ ഒമ്പതാമത്തെ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യ ഗവർണറും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും, തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ആദ്യ ഗോത്രവർഗക്കാരിയുമാണ് ദ്രൗപദി മുർമു. മണ്ഡലം പ്രസിഡണ്ട് പ്രനീഷ്, മധ്യമേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, സെക്രട്ടറി റോഷൻ രാജേഷ്,. മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പുശ്ശേരി, ധ്വനി ഉത്തമൻ, സെക്രട്ടറി സുബീഷ് ഇന്ദ്രവജ്ര, മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് വിനീത ദിലീപ്, ഏരിയ ജനറൽ സെക്രട്ടറി നിതിൻ, ബൈജു ജോസ്, സെക്രട്ടറി ദിലീപ് അജയകുമാർ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ദിനേഷ,് ജില്ലാ കമ്മിറ്റി അംഗം അജി എം.പി, ബൂത്ത് പ്രസിഡന്റ് ഗിരീഷ്, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കാക്കനാടൻ. ജനറൽ സെക്രട്ടറി ബിനു അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു. കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് നേതൃത്വം നൽകി.



Post a Comment

0 Comments