തിരുവനന്തപുരം. 2022-23 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 21 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ ദീർഘിപ്പിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കി. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 21 വരെ നീട്ടാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇതുവരെ പ്രസിദ്ധീകരിക്കാത്തതിനാൽ തീയതി നീട്ടണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം


0 Comments