അധികൃതർ ഇടപെട്ടില്ല: പീച്ചിഡാം റോഡിൽ കുഴികളടച്ച് നാട്ടുകാർ


ആൽപ്പാറ. പീച്ചിഡാം റോഡിൽ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കാൻ ഒടുവിൽ നാട്ടുകാർ രംഗത്തിറങ്ങി. അൽപ്പാറ ഫ്രണ്ട്‌സിന്റെ നേതൃത്വത്തിലാണ് കുഴികൾ അടച്ചത്. തുടർച്ചയായ മഴയെ തുടർന്ന് ആൽപ്പാറ ഭാഗത്ത് ഉണ്ടായ വലിയ കുഴികൾ നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ താൽക്കാലികമായി കുഴികൾ അടച്ചെങ്കിലും മഴ ആരംഭിച്ചതോടെ അവയെല്ലാം ഇളകിപോവുകയായിരുന്നു. അപടങ്ങൾ പ്രദേശത്ത് പതിവായതോടെയാണ് ആൽപാറ ഫ്രണ്ട്‌സ് അംഗങ്ങൾ ജനങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് നാടിനു മാതൃകയായത്. ദിലീപ് വടക്കൻ, ശശി ചുള്ളിവളപ്പിൽ, ഹരി, ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് പത്തോളം കുഴികൾ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.


Post a Comment

0 Comments