പീച്ചിഡാം റോഡിന്റെ തകർച്ച: റോഡിൽ വാഴ നട്ട് പ്രതിഷേധം


കണ്ണാറ. പീച്ചിഡാം റോഡിന്റെ തകർച്ചയിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. കണ്ണാറ പാലത്തിന് സമീപം രൂപപ്പെട്ട വലിയ കുഴിയിലാണ് വാഴ നട്ട് പ്രതിഷേധിച്ചത്. പീച്ചി ഏരിയ ജനറൽ സെക്രട്ടറി നിതിൻ ചിറക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വിശ്വപ്രകാശ് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ ഏരിയ വൈസ് പ്രസിഡന്റ് അനീഷ് പാണ്ടാരി, പതിനാറാം വാർഡ് ബൂത്ത് സെക്രട്ടറി സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments