പട്ടിക്കാട്. എം എം മണി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെയും തൃശ്ശൂർ ജില്ല മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെയും ആഹ്വാനപ്രകാരം ഒല്ലൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി പാണഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. തൃശ്ശൂർ ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് നിർവഹിച്ചു. എം എം മണി കേരളത്തിലെ സ്ത്രീത്വത്തെ നിരന്തരം അപമാനിച്ചു കൊണ്ടിരിക്കുകയാണെന്ന് ലീലാമ്മ തോമസ് ആരോപിച്ചു. എം എം മണിക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും എം എം മണിയും കേരളത്തിലെ സ്ത്രീകളോട് മാപ്പുപറയണമെന്നും പ്രസിഡൻറ് ആവശ്യപ്പെട്ടു. ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ശകുന്തള സജീവ് അധ്യക്ഷത വഹിച്ചു. കെ. സി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. അമ്മിണി പോൾ, സുശീല രാജൻ, ജോളി ജോർജ്ജ്, ഭവാനി രാജൻ, ഷീജ ബെന്നി, മേരി റീന ജോൺ, ബിന്ദു ബിജു, ജിൻസി ഷാജി, മണ്ഡലം പ്രസിഡന്റുമാരായ കെ. പി. ചാക്കോച്ചൻ, ബാബു തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, ഷിബു പോൾ മുതലായവർ സംസാരിച്ചു.


0 Comments